ദേശീയം

തണുപ്പകറ്റാന്‍ കല്‍ക്കരിയിട്ട് തീ കാഞ്ഞു; രണ്ടു കുട്ടികള്‍ അടക്കം നാലുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിശൈത്യത്തെ നേരിടാന്‍ കല്‍ക്കരിയിട്ട് തീ കായുന്നതിനിടെ, പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ അടക്കം നാലുപേരാണ് മരിച്ചത്. പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസ്സത്തെ തുടര്‍ന്നാകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഡല്‍ഹി അലിപൂരില്‍ ഞായറാഴ്ചയാണ് സംഭവം. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി. തീ കായാന്‍ ഉപയോഗിച്ച കല്‍ക്കരി കട്ടകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

മുറിയില്‍ പുക നിറഞ്ഞതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ എല്ലാ വശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്ന് അഡീഷണല്‍ ഡിസിപി ബി ഭാരത് റെഡ്ഡി അറിയിച്ചു. അതിശൈത്യത്തെ നേരിടാന്‍ കല്‍ക്കരിയിട്ട് തീ കാഞ്ഞതിനെ തുടര്‍ന്ന് മുന്‍പും ദുരന്തം സംഭവിച്ചിട്ടുണ്ട്. അന്നും കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

'18 വർഷം മുൻപ് അഭിനയിച്ച ചിത്രം, മോഹൻലാൽ ചിത്രത്തിന്റെ റീമേക്കെന്ന് പറഞ്ഞു തന്നത് അമ്മ': സുന്ദർ സി

മൂന്ന് വര്‍ഷമായി ഉപയോഗിക്കുന്നില്ലേ?, ജൂണ്‍ ഒന്നിന് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യും; മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

കോഹ്‌ലി 'അതിമാനുഷന്‍!' മാജിക്ക് റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)