ദേശീയം

യാത്രക്കാര്‍ക്ക് നിലത്തിരുത്തി ഭക്ഷണം നല്‍കി; ഇന്‍ഡിഗോയ്‌ക്കും മിയാലിനും നോട്ടിസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് മതിയായ സൗകര്യം ഒരുക്കാത്തതില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനും മുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്  ലിമിറ്റഡിനും(മിയാല്‍) നോട്ടിസ് അയച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബിസിഎഎസ്). 

ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട 6ഇ2195 എന്ന ഇന്‍ഡിഗോ വിമാനം ജനുവരി 14ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. 

എന്നാല്‍ മുംബൈയില്‍ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചു. സംഭവം വിവാദമായതോടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ  ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ വിശദീകരണം തേടിയാണ് ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും ബിസിഎഎസ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. 

പ്രത്യേക സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലും യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിലും ഇന്‍ഡിഗോയും മിയാലും അലംഭാവം കാണിച്ചുവെന്നും ബിസിഎഎസ് വിമര്‍ശിച്ചു. യാത്രക്കാര്‍ക്ക് വിശ്രമ മുറികളും ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെ നല്‍കേണ്ട സൗകര്യങ്ങള്‍ നിഷേധിച്ചെന്നും ബിസിഎഎസ് നോട്ടിസില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

നടുറോഡില്‍ തോക്ക് കാട്ടി യൂട്യൂബറുടെ പ്രകടനം; പണി കൊടുത്ത് പൊലീസ്, വിഡിയോ

'ഗര്‍ഭിണിയാണ്, സ്വകാര്യത മാനിക്കൂ'; കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോണ്‍; രൂക്ഷവിമര്‍ശനത്തിന് പിന്നാലെ വിഡിയോ നീക്കി

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു