ദേശീയം

'ജാതിപ്പേരു ചേര്‍ത്ത് ഇഡിയുടെ സമന്‍സ്‌'; നിര്‍മ്മല രാജിവെക്കണം; ഐആര്‍എസ് ഓഫീസറുടെ നിരാഹാര സമരം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയവത്കരിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐആര്‍എസ് ഓഫീസറുടെ നിരാഹാര സമരം. ഐആര്‍എസ് ഓഫീസര്‍ ബി ബാലമുരുകന്‍ തമിഴ്‌നാട് ജിഎസ്ടി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫീസിന് മുന്നിലാണ് നിരാഹാര സത്യാഗ്രഹം ഇരുന്നത്. 

ദലിത് വിഭാഗത്തില്‍പ്പെട്ട രണ്ടു കര്‍ഷകര്‍ക്ക് ജാതിപ്പേരു ചേര്‍ത്ത് ഇഡി സമന്‍സ് അയച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നൈ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിക്കുന്ന ബാലമുരുകന്റെ സമരം. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചിരുന്നു. 

സര്‍വീസിലിരിക്കുന്ന ഉന്നതോദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുന്നത് അത്യപൂര്‍വ നടപടിയാണ്. നിര്‍മ്മല സീതാരാമന്‍ ധനമന്ത്രിയായശേഷം ഇഡിയെ ബിജെപി നയപരിപാടികള്‍ നടപ്പാക്കുന്ന ഡയറക്ടറേറ്റാക്കി മാറ്റി. ഇത്തരമൊരാള്‍ക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ബാലമുരുകന്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി