ദേശീയം

15 സെക്കന്റിൽ അഞ്ച് നില കെട്ടിടം നിലംപരിശായി, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഷിംലയ്‌ക്ക് സമീപം ധാമിയിൽ ബഹുനില കെട്ടിടം തകർന്നു വീണു. ധാമി ​ഗവ. ഡി​ഗ്രി കോളജിലേക്കുള്ള റോഡരികിലുള്ള അഞ്ചു നില കെട്ടിടമാണ്  തകർന്നു വീണത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 15 സെക്കന്റിൽ കെട്ടിടം നിലംപരിശാകുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ് കുമാർ എന്ന വ്യക്തിയുടെ വീടാണ് ഇതെന്നാണ് റിപ്പോർട്ട്.

കെട്ടിടത്തിൽ വിള്ളലുകൾ കണ്ടതിന് പിന്നാലെ ഉള്ളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചതിനാൽ ആർക്കും അപകടമുണ്ടായില്ല. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചിരുന്നു. വീടിനു മുകൾ വശത്തായി നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രദേശത്തെ ​ഗതാ​ഗതം തടസപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു