ദേശീയം

'മകന്‍ അമ്മയോട് സംസാരിക്കുന്നതുപോല, കണ്ണുകളില്‍ കുട്ടിയുടെ തിളക്കം'; അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി ഖുശ്ബു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണണമെന്ന അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവും ദേശീയ വനിതാകമ്മീഷന്‍ അംഗവുമായ ഖുശ്ബു. മോദിയുമൊത്തുള്ള നിരവധി ചിത്രങ്ങളും കുറിപ്പും ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

'92ാം വയസില്‍ ഒരു വലിയ മോദി ആരാധികയായ എന്റെ ഭര്‍തൃമാതാവിന് ഇത്രയധികം സന്തോഷം നല്‍കിയതിന് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിക്ക് നന്ദി പറയാന്‍ വാക്കുകളില്ല. ഒരുതവണയെങ്കിലും മോദിജിയെ നേരില്‍ കാണുകയെന്നത് അവരുടെ സ്വപനമായിരുന്നു. അവര്‍ക്ക് അത് ആവേശത്തിന്റെ നിമിഷമായിരുന്നെന്നും ഖുശ്ബു കുറിച്ചു.

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നമ്മുടെ പ്രധാനമന്ത്രി. വളരെ ഊഷ്മളതയോടെയും ബഹുമാനത്തോടെയുമാണ് അവരെ സ്വാഗതം ചെയ്തത്. സ്‌നേഹവും വാത്സല്യവും നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുമകന്‍ അമ്മയോട് സംസാരിക്കുന്നതുപോലെയായിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നതില്‍ അതിശയിക്കാനില്ലെന്നും ഖുശ്ബു കുറിച്ചു.

ഞങ്ങളൊടൊപ്പം ചെലവഴിച്ച ആ നിമിഷങ്ങള്‍ അമൂല്യമാണ്. താങ്കളുടെ സാന്നിധ്യത്തില്‍ അമ്മയുടെ കണ്ണുകളില്‍ ഒരു കുട്ടിയുടെ തിളക്കം കണ്ടു. ഈ പ്രായത്തിലും അവരെ സന്തോഷിപ്പിക്കുകയെന്നതാണ് എനിക്ക് ഏറെ പ്രധാനം. പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഖുശ്ബു കുറിച്ചു. 

അതേസമയം, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു. ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നു. 'മുസ്ലിങ്ങള്‍ ഭജനകള്‍ വായിക്കുന്നു, പെയിന്റിംഗുകള്‍ ചെയ്യുകയും ഭജനകള്‍ പാടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുണ്ട്.ഇതെല്ലം രാജ്യത്തെ ഒരുമയിലേക്ക് നയിക്കുന്നു. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്,' അവര്‍ കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ആദികേശവ പെരുമാള്‍ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഖുശ്ബു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

'ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം, ഞാൻ കാത്തിരിക്കുന്നത് അതിനാണ്'; മോഹൻലാലിനേക്കുറിച്ച് കമൽ ഹാസൻ

5000 വർഷത്തെ ചരിത്രം; ചായ ഒരു വികാരമായതിന് പിന്നിൽ പറയാനുണ്ട് ഏറെ

'എതിരാളിയെ ചെറുതാക്കി കാണരുത്'; പരുന്തിനെ 'അകത്താക്കി' പാമ്പ്- വീഡിയോ