ദേശീയം

ചെന്നൈ വിമാനത്താവളത്തില്‍ സുരക്ഷാവീഴ്ച; കൂറ്റന്‍ ബലൂണ്‍ റണ്‍വേയില്‍ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബലൂണ്‍ നിയന്ത്രണം വിട്ട് പതിച്ചു. രണ്ടാം റണ്‍വേയ്ക്ക് സമീപമാണ് ബലൂണ്‍ പറന്നെത്തിയത്. നെഹ്രു സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ബലൂണ്‍ എങ്ങനെയെത്തിയെന്നതില്‍ അന്വേഷണം തുടങ്ങി. 

എയര്‍പോര്‍ട്ടിന് സമീപത്ത് അഞ്ച് ലെയര്‍ പരിശോധനയുണ്ടെങ്കിലും റണ്‍വേയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് ബലൂണ്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് വിമാനങ്ങള്‍ ഇറങ്ങുന്ന സാഹചര്യമുണ്ടായാല്‍ ബലൂണ്‍ വിമാനത്തിന്റെ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. എന്നാല്‍ വിമാനമൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്.

നെഹ്രു സ്റ്റേഡിയത്തില്‍ കെട്ടിയിട്ട ബലൂണ്‍ എങ്ങനെയാണ് വിമാനത്താവളത്തില്‍ എത്തിയതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. മറ്റ് എന്തെങ്കിലും അട്ടിമറിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. അതേസമയം, സുരക്ഷാവീഴ്ചയെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം