ഹേമന്ത് സോറന്‍
ഹേമന്ത് സോറന്‍  പിടിഐ
ദേശീയം

ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും; അറസ്റ്റുണ്ടായാല്‍ ഭാര്യ മുഖ്യമന്ത്രി ആയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്‌തേക്കും. ചോദ്യംചെയ്യലിനായി ഇ ഡിക്ക് മുമ്പാകെ സോറന്‍ ഇന്നുച്ചയ്ക്ക് ഹാജരായേക്കും. റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. സോറനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് സൂചന.

അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് ഉള്‍പ്പടെ 3 ഇ ഡി കേസുകള്‍ ആണ് ഹേമന്ത് സോറനെതിരെയുള്ളത്. ഡല്‍ഹിയിലെ വീട്ടില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണു കണക്കില്‍പ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. ഇ ഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറന്‍ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം.

ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കല്പന സോറന്‍ ഏറ്റെടുതേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സോറന്റെ ഔദ്യോഗിക വസതി, രാജ്ഭവന്‍, റാഞ്ചിയിലെ ഇഡി ഓഫീസ് എന്നിവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2020 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ ഡി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ 8 സമന്‍സും അവഗണിച്ച സോറന്‍ ഈ മാസം 20നു ചോദ്യംചെയ്യലിനു ഹാജരായിരുന്നു. അതേസമയം തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് കേസെന്നാണ് സോറന്റെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം