മദ്രസ അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രുരമായി മര്‍ദിക്കുന്നു
മദ്രസ അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രുരമായി മര്‍ദിക്കുന്നു   വീഡിയോ ദൃശ്യം
ദേശീയം

നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ചു; പതിനാറുകാരന്റെ മുഖത്ത് തുപ്പി; ക്രൂരമായി മര്‍ദിച്ച് മദ്രസ അധ്യാപകന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നൂറ് രൂപയുടെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാറുകാരന് മദ്രസ അധ്യാപകന്റെയും സഹപാഠികളുടെയും ക്രൂരമര്‍ദനം. ഔറംഗബാദിലെ ജാമിയ ബുര്‍ഹാനുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

സമീപത്തെ കടയില്‍ നിന്ന് വിദ്യാര്‍ഥി വാച്ച് മോഷ്ടിച്ചതിന് പിന്നാലെയാണ് മദ്രസ അധ്യാപകന്‍ കൗമരക്കാരനെ ക്രൂരമായി മര്‍ദിച്ചത്. വിദ്യാര്‍ഥി വാച്ച് മോഷ്ടിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കടയുടമ പരാതി നല്‍കിയതോടെ മോഷണം പോയ സാധനങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് മദ്രസയിലെ അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഹാപാഠികള്‍ കൗമാരക്കാരന്റെ മുഖത്ത് തുപ്പുകയും കൂട്ടമായി മര്‍ദിക്കുകയും ചെയ്തു. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീട്ടുകാര്‍ കാണാനിടയായിട്ടും പൊലീസില്‍ പരാതി നല്‍കിയില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അധ്യാപകനെതിരെ കേസ് എടുത്തു. വിദ്യാര്‍ഥിയെ മര്‍ദിച്ച സഹപാഠികള്‍ക്ക് കൗണ്‍സില്‍ നല്‍കിയതായും പൊലിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി