തെലങ്കാന സ്വദേശി കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
തെലങ്കാന സ്വദേശി കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് പ്രതീകാത്മക ചിത്രം
ദേശീയം

വിളിച്ചിട്ട് ഫോൺ എടുത്തില്ല: അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് എസ്ഐയുടെ മൃതദേഹം; സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഥുർ വിഹാർ പൊലീസ് സ്റ്റേഷനിലെ എസ്ഐയായ തെലങ്കാന സ്വദേശി കെ ഗണേഷിനെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

​ഗണേഷിനെ വീട്ടിൽ നിന്ന് വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് ഞായറാഴ്ച പുലർച്ചെയോടെയാണ് ​ഗണേഷിന്റെ വീട്ടുകാർ പൊലീസുമായി ബന്ധപ്പെട്ടത്. തുടർന്ന് ഗണേഷ് താമസിച്ചിരുന്ന മഥുർ വിഹാറിലെ ഫ്ലാറ്റിലെത്തി പൊലീസ് അന്വേഷിക്കുകയായിരുന്നു. അകത്തുനിന്നും വാതിൽ പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്. ബാൽക്കണി വഴി ഒന്നാംനിലയിലേക്ക് ചാടികയറിയ പൊലീസ് ജനൽ തുറന്നപ്പോഴാണ് ഗണേഷ് മരിച്ചു കിടക്കുന്നത് കണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മടിയിൽ തോക്കിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ കുറിപ്പോ മറ്റു രേഖകളോ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം