രാമേശ്വരം കഫേയ്ക്ക് മുന്നിൽ സുരക്ഷാ ഉദ്യോ​ഗസ്ഥനെ നിയോ​ഗിച്ചപ്പോൾ
രാമേശ്വരം കഫേയ്ക്ക് മുന്നിൽ സുരക്ഷാ ഉദ്യോ​ഗസ്ഥനെ നിയോ​ഗിച്ചപ്പോൾ എക്സ്പ്രസ്
ദേശീയം

രാമേശ്വരം കഫേ സ്‌ഫോടനം: അക്രമി വന്നിറങ്ങിയത് ബസില്‍?, അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയിലെ രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. നിലവില്‍ ബംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്. അതിനിടെ അക്രമി കഫേയ്ക്ക് സമീപം ബസില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമി മുഖം തൂവാല ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നും ഒരുമണിക്കും ഇടയിലാണ് ബംഗളൂരുവിലെ കഫേയില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്തുപേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാമേശ്വരം കഫേ സിഇഒ രാഘവേന്ദ്ര റാവു ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ഫോടനം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സിസിടിവി കാമറയില്‍ പതിഞ്ഞ ആളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തൊപ്പിയും കണ്ണടയും ധരിച്ച ആള്‍ മുഖം മറച്ചനിലയിലായിരുന്നു. വാഹനങ്ങള്‍ പോകുന്ന തിരക്കുള്ള റോഡിലേയ്ക്ക് ഒരു ബാഗുമായി ഇയാള്‍ നടന്നു വരുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. വളരെ തിടുക്കപ്പെട്ട് നടക്കുന്ന ഇയാള്‍ ഇടയ്ക്ക് കൈയില്‍ വാച്ച് നോക്കുന്നതും കാണാം.

ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സംശയം തോന്നിയ ആള്‍ റെസ്റ്റോറന്റില്‍ കയറി ഇഡ്ഡലിക്ക് ഓര്‍ഡര്‍ നല്‍കുകയും ഭക്ഷണം കഴിക്കാതെ പുറത്തേയ്ക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവ് കഫേയില്‍ ബാഗ് ഉപേക്ഷിച്ച് മടങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.പിന്നീട് ടൈമര്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ