ബിജെപി പതാക
ബിജെപി പതാക ഫയല്‍ ചിത്രം
ദേശീയം

ചണ്ഡീഗഡ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വിജയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചണ്ഡീഗഡ് സീനിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം. സീനിയര്‍ ഡെപ്യൂട്ടി മേയറായി ബിജെപിയുടെ കുല്‍ജീത് സന്ധു വിജയിച്ചു. ഡെപ്യൂട്ടി മേയറായി ബിജെപിയുടെ രാജേന്ദ്ര ശര്‍മ്മയും വിജയിച്ചു.

സീനിയര്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 19 വോട്ടു ലഭിച്ചപ്പോള്‍ എഎപി -കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 16 വോട്ടുകളാണ് നേടാനായത്. ഒരു വോട്ട് അസാധുവായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി 19 വോട്ടു നേടിയപ്പോള്‍, ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് 17 വോട്ടു ലഭിച്ചു. മേയര്‍ കുല്‍ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്.

നേരത്തെ ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ടാണ് വീണ്ടും വോട്ടെണ്ണല്‍ നടത്തി, എഎപിയുടെ കുല്‍ദീപ് കുമാറിനെ മേയറായി നിയമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'