കരസേനയുടെ പരിശീലന ഹെലികോപ്റ്റർ തകർന്നുവീണപ്പോൾ
കരസേനയുടെ പരിശീലന ഹെലികോപ്റ്റർ തകർന്നുവീണപ്പോൾ സ്ക്രീൻഷോട്ട്
ദേശീയം

പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

പട്ന: ബിഹാറിലെ ഗയയില്‍ കരസേനയുടെ പരിശീലന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. വനിതാ പൈലറ്റ് അടക്കം രണ്ടുപേര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ കരസേന ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ബോധ്ഗയ സബ് ഡിവിഷനിലെ കാഞ്ചന്‍പൂര്‍ ഗ്രാമത്തില്‍ പതിവ് പരിശീലന പറക്കലിനിടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃഷിയിടത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുമ്പോള്‍ രണ്ട് പൈലറ്റുകള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് രണ്ടു പൈലറ്റുകളെയും രക്ഷപ്പെടുത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി അധികൃതരും ചേര്‍ന്ന് ചികിത്സയ്ക്കായി ഇരുവരെയും ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം