കര്‍ണാടക മുഖ്യമന്ത്രിക്കും മറ്റ് ചില കാബിനറ്റ് മന്ത്രിമാര്‍ക്കും അജ്ഞാത ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു
കര്‍ണാടക മുഖ്യമന്ത്രിക്കും മറ്റ് ചില കാബിനറ്റ് മന്ത്രിമാര്‍ക്കും അജ്ഞാത ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ/ ഫയല്‍
ദേശീയം

'രാമേശ്വരത്തേത് ട്രെയിലര്‍ മാത്രം; ശനിയാഴ്ച ന​ഗരം പൊട്ടിത്തെറിക്കും'; കര്‍ണാടക മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബോംബ് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: കര്‍ണാടക മുഖ്യമന്ത്രിക്കും മറ്റ് ചില കാബിനറ്റ് മന്ത്രിമാര്‍ക്കും അജ്ഞാത ബോംബ് ഭീഷണി. ഈമെയില്‍ വഴിയാണ് സന്ദേശമെത്തിയത്. ശനിയാഴ്ച ബംഗളൂരുവില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയിലില്‍ അറിയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് സ്‌ഫോടനം നടത്തുമെന്ന് കാണിച്ച് ഈ മെയില്‍ അയച്ചിരിക്കുന്നത്. ഷാഹിദ് ഖാന്‍ എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ എത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റസ്‌റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍ അല്ലെങ്കില്‍ തിരക്കേറിയ ഏതെങ്കിലും സ്ഥലത്തോ ആയിരിക്കും സ്‌ഫോടനം നടത്തുക.ഏതെങ്കിലും പൊതുപരിപാടികള്‍ക്കിടയിലും ബോംബ് സ്‌ഫോടനം നടന്നേക്കാമെന്നും ഇ മെയിലില്‍ പറയുന്നു. സ്‌ഫോടനത്തില്‍ നിന്ന് പിന്മാറാനായി 2.5 ദശലക്ഷം ഡോളര്‍ (20 കോടിയിലധികം രൂപ) മോചനദ്രവ്യമായും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാമേശ്വരം കഫേ സ്‌ഫോടനം ട്രെയിലറാണെന്നും, അമ്പാരി ഉത്സവ് ബസില്‍ പൊട്ടിത്തെറിയുടെ രണ്ടാമത്തെ ട്രെയിലര്‍ കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഭീഷണിയായി ഇമെയിലില്‍ പറയുന്നു. മാര്‍ച്ച് ഒന്നിന് ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 0 പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും