ഇന്‍ഡിഗോ വിമാനം
ഇന്‍ഡിഗോ വിമാനം ഫയല്‍ ചിത്രം
ദേശീയം

യാത്രക്കാരന്‍ ബീഡി വലിച്ചു, വിമാനത്തിനുള്ളില്‍ രൂക്ഷഗന്ധം; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ സിഗരറ്റ് വലിച്ച 42കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ശുചിമുറിക്കുള്ളിലാണ് ഇയാള്‍ പുകവലിച്ചത്.

സംഭവം അറിഞ്ഞയുടന്‍ ഇന്‍ഡിഗോ വിമാന ജീവനക്കാര്‍ ഇടപെട്ട് യാത്രക്കാരനെ തടഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനെ മുംബൈ പൊലീസിന് കൈമാറി.

വിമാനത്തിനുള്ളില്‍ സിഗരറ്റിന്റെ രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്‍ പുകവലിക്കുന്നതായി കണ്ടെത്തിയത്. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 336 പ്രകാരം യാത്രക്കാരനെതിരെ കേസെടുത്തു. ഇയാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിമാനത്തില്‍ സിഗരറ്റ് വലിച്ചതിന് യാത്രക്കാരനെ പിടികൂടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച പുരുഷ യാത്രക്കാരനെ പിടികൂടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു

അഭിനയത്തിലും ഇവര്‍ പുലികൾ; നടന്മാരായ ആറ് സംവിധായകര്‍

452 സിസി, ബൈക്ക് റൈഡിന് റോയല്‍ എന്‍ഫീല്‍ഡിന്റെ 'കരുത്തന്‍'; ഗറില്ല 450 ഉടന്‍ വിപണിയില്‍

ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴക്ക്