പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം  
ദേശീയം

സമ്പത്ത് വന്നുചേരുമെന്ന് വിശ്വാസം; തമിഴ്‌നാട്ടില്‍ ഒരു നാരങ്ങ ലേലത്തില്‍ പോയത് 35,000 രൂപയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഈറോഡിന് സമീപത്തുള്ള ഗ്രാമത്തിലെ സ്വകാര്യ ക്ഷേത്രത്തില്‍ ഒരു നാരങ്ങയ്ക്ക് 35,000 രൂപ ലഭിച്ചതായി ക്ഷേത്ര ഭാരവാഹികള്‍. ശിവഗിരി ഗ്രാമത്തിന് സമീപമുള്ള പഴപൂശയന്‍ ക്ഷേത്രത്തിലാണ് ലേലം നടന്നത്. ശിവരാത്രി ദിനത്തില്‍ ശിവന് സമര്‍പ്പിച്ച നാരങ്ങയും പഴങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കളും ആചാരപ്രകാരം ലേലം ചെയ്തതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

15 ഓളം പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ക്ഷേത്രം പൂജാരി ലേലത്തില്‍ വെച്ച നാരങ്ങ പൂജ നടത്തി നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നാരങ്ങ സ്വന്തമാക്കിയ വ്യക്തിക്ക് തിരികെ നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവുമധികം തുകയില്‍ ലേലം വിളിച്ച് നാരങ്ങ നേടുന്ന വ്യക്തിക്ക് വരും വര്‍ഷങ്ങളില്‍ സമ്പത്തും ആരോഗ്യവും ഉണ്ടായിരിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്