പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു  എക്സ്
ദേശീയം

പൊന്മുടി വീണ്ടും മന്ത്രി; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിയായി കെ പൊന്മുടി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വൈകീട്ട് 3.30 ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം പൊന്മുടിയെ അഭിനന്ദിച്ച ഗവര്‍ണര്‍, മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സൗഹൃദസംഭാഷണവും നടത്തി.

സുപ്രീംകോടതിയുടെ അന്ത്യശാസനത്തെത്തുടര്‍ന്നാണ് പൊന്മുടിയെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ ഗവര്‍ണര്‍ തയ്യാറായത്. കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സൂചിപ്പിച്ചു. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച കാര്യം ഗവര്‍ണര്‍ അറ്റോര്‍ണി ജനറല്‍ മുഖേന സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്‍കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത ഗവര്‍ണറുടെ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊന്മുടി കുറ്റക്കാരനെന്ന വിധി കോടതി സ്‌റ്റേ ചെയ്തതാണ്. ഗവര്‍ണര്‍ സുപ്രീംകോടതിയെയാണ് ധിക്കരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാത്രമാണ് തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർഎൻ രവി തള്ളിയത്. ഇതേത്തുടർന്നാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം