മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പുരോഹിതര്‍ക്ക് പൊള്ളലേറ്റു.
മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പുരോഹിതര്‍ക്ക് പൊള്ളലേറ്റു.  പിടിഐ
ദേശീയം

ഹോളി ആഘോഷത്തിനിടെ മഹാകാളീശ്വര്‍ ക്ഷേത്രത്തില്‍ തീപിടിത്തം; 13 പുരോഹിതര്‍ക്ക് പരിക്ക്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പുരോഹിതര്‍ക്ക് പൊള്ളലേറ്റു. ഹോളി ദിനത്തില്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മജിസ്റ്റീരിയില്‍ അന്വേഷണം നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യ പുരോഹിതന്‍ സഞ്ജയ് ഗുരുവിന് അടക്കം പൊള്ളലേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മുഖ്യമന്ത്രി മോഹന്‍ യാദവുമായി ഫോണില്‍ സംസാരിച്ചെന്നും പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു