പഞ്ചാബില്‍ ശിരോമണി അകാലിദളുമായി സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍
പഞ്ചാബില്‍ ശിരോമണി അകാലിദളുമായി സഖ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍  ഫയല്‍
ദേശീയം

അകാലിദളുമായി സഖ്യമില്ല; പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.ശിരോമണി അകാലിദളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം.

താങ്ങുവിലയടക്കമുള്ള വിഷയത്തില്‍ കര്‍ഷകര്‍ ഇപ്പോഴും സമരത്തിലേര്‍പ്പെട്ട സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ നേരത്തെ അകാലിദള്‍ വിമുഖത കാണിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019-ല്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും അകാലിദളും പഞ്ചാബിലെ 13-ല്‍ നാലു സീറ്റുകളിലാണ് വിജയിച്ചത്. എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് എഎപിയുമാണ് അന്ന് വിജയിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കരമന അഖില്‍ വധക്കേസ്: മുഖ്യപ്രതി അപ്പു പിടിയില്‍; കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട്ടില്‍ നിന്ന്

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അശ്ലീല വീഡിയോ വിവാദം; സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്, പിന്നാലെ ഖേദ പ്രകടനം