ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു
ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു  പിടിഐ
ദേശീയം

'വീണ്ടും ഷോക്ക്'; ആം ആദ്മി എംപിയും എംഎല്‍എയും ബിജെപിയില്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ധര്‍ എംപി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അങ്കുരല്‍ എന്നിവരാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു ഇരുവരുടെയും പാര്‍ട്ടിപ്രവേശനം.

ജലന്ധറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സുശീല്‍ കുമാറിന്റെ പേര് ആം ആദ്മി പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. 2023ലെ ഉപതെരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ വോട്ടിനായിരുന്നു റിങ്കുവിന്റെ വിജയം. ആം ആദ്മി പിന്തുണയ്ക്കാത്തതുകൊണ്ട് ജലന്ധറിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് സുശീല്‍ കുമാര്‍ റിങ്കു ബിജെപിയില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും പ്രവര്‍ത്തന മികവാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ റിങ്കു കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആം ആദ്മിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന റിങ്കു പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജലന്ധറില്‍ മത്സരിക്കും. കഴിഞ്ഞ ദിവസം ലുധിയാനയില്‍നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എംപി റവ്നീത് ബിട്ടുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു