അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍  ഫയല്‍
ദേശീയം

'മദ്യനയക്കേസ്: പണം എവിടെ?; വസ്തുതകൾ കെജരിവാൾ നാളെ കോടതിയിൽ വെളിപ്പെടുത്തും'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാളെ കോടതിയിൽ വെളിപ്പെടുത്തും. കെജരിവാളിന്റെ ഭാര്യ സുനിത വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അന്വേഷണത്തില്‍ പണമൊന്നും ഇഡി കണ്ടെത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരോപിക്കപ്പെടുന്ന പണം എവിടെയെന്ന് കോടതിയിൽ വെളിപ്പെടുത്തും. നേതാക്കളുടെ വീട്ടിലെ റെയ്ഡിൽ ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം കോടതിയിൽ സമർപ്പിക്കുമെന്നും, കെജരിവാളിന്റെ സന്ദേശം വായിച്ചുകൊണ്ട് സുനിത കെജരിവാൾ അറിയിച്ചു. വീട്ടിൽ നടത്തിയ റെയ്ഡിൽ 73,000 രൂപ മാത്രമാണ് കണ്ടെടുത്തതെന്നും സുനിത പറഞ്ഞു.

മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസിൽ ഇ ഡി. 250-ലധികം റെയ്ഡുകൾ നടത്തി. ഈ പണം അവർ ഇതുവരെ അധികൃതർ കണ്ടെത്തിയിട്ടില്ല. മാർച്ച് 28-ന് കോടതിയിൽ കെജരിവാൾ എല്ലാം വെളിപ്പെടുത്തും. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മര്‍ലേനയ്ക്ക് കെജരിവാള്‍ നൽകിയിരുന്നു. ഇതിൽ കേന്ദ്രസര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. ഡൽഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങൾ ദുരിതമനുഭവിക്കണമെന്ന് അവർ ആ​ഗ്രഹിക്കുന്നുണ്ടോയെന്നും സുനിത ചോദിച്ചു.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രിയാണ് ഇഡി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി റോസ് അവന്യൂ കോടതി കെജരിവാളിനെ മാർച്ച് 28 വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. കെജരിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മദ്യനയ അഴിമതിയുടെ കിങ്പിൻ കെജരിവാളാണെന്നും, അഴിമതിയിലൂടെ എഎപിക്ക് 100 കോടിയിലേറെ രൂപ കൈക്കൂലി ലഭിച്ചതായും ഇഡി ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി