കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി 
ദേശീയം

വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ ദുരന്തം; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ - എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് ഉരസിയത്.

റണ്‍വേയില്‍ വച്ച് ചെന്നൈയിലേക്കും ദര്‍ഭംഗയിലേക്കുമുള്ള വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് തട്ടിയത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കൂട്ടിയിടിയില്‍ ചെന്നൈയിലേക്കുള്ള വിമാനത്തിന്റെ ചിറകിന്റെ അറ്റം പൊട്ടിയപ്പോള്‍ മറ്റൊരു വിമാനത്തിന്റെ ചിറക് ഇടിഞ്ഞുവീണു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. പൈലറ്റുമാര്‍ക്കെിതരെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ