ധനകാര്യം

ഒടുവില്‍ മല്യയുടെ കിങ്ഫിഷര്‍ വില്ലയ്ക്ക് ശാപമോക്ഷം; വില്ല വാങ്ങിയത് സച്ചിന്‍ ജോഷി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി വിജയ് മല്യയുടെ സ്വത്തുവകകള്‍ ലേലത്തില്‍ വെച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മയെ വലച്ചത് മല്യയുടെ കിങ്ഫിഷര്‍ വില്ലയായിരുന്നു. മൂന്നു തവണ ലേലത്തില്‍ വെച്ചിട്ടും കിങ്ഫിഷര്‍ ബംഗ്ലാവ് വാങ്ങിക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. 

എന്നാല്‍ അവസാനം ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ വൈക്കിങ് മീഡിയ ആന്‍ഡ് എന്റെര്‍ടെയ്ന്‍മെന്റാണ് ഗോവയിലെ കിങ് ഫിഷര്‍ വില്ല വാങ്ങിയിരിക്കുന്നത്. നടനും ബിസിനസുകാരനുമായ സച്ചിന്‍ ജോഷിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കിങ്ഫിഷര്‍ വില്ല ഏറ്റെടുത്തിരിക്കുന്നത്. 

73 കോടി രൂപയാണ് വില്ലയ്ക്ക് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. ആദ്യ ലേലത്തില്‍ 85.29 കോടി രൂപയായിരുന്നു വില്ലയുടെ അടിസ്ഥാന വില. രണ്ടാം ലേലത്തില്‍ 81 കോടി രൂപയാക്കി വില കുറച്ചു. എന്നിട്ടും രക്ഷയില്ലാതെ 73 കോടി രൂപ വരെയാക്കി അടിസ്ഥാന വില മാറ്റിയിട്ടും ലേലത്തില്‍ വാങ്ങാന്‍ ആളെത്തിയിരുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്നാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി 9000 കോടി രൂപയാണ് മല്യ വായ്പയായി എടുത്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്