ധനകാര്യം

മാരുതി ഡിസയറിനൊരു ഹ്യൂണ്ടായ് വെല്ലുവിളി; പുതിയ എക്‌സെന്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാരുതി സുസുകി സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ഫോക്‌സ്‌വാഗണ്‍ ആമിയോ, ടാറ്റ ടിഗോര്‍ എന്നിവയ്‌ക്കൊരു വെല്ലുവിളി വിപണിയിലെത്തി. ഹ്യൂണ്ടായ് എക്‌സെന്റ്. 2014ല്‍ വിപണിയിലെത്തിയ എക്‌സെന്റിനെ പരിഷ്‌കാരിയാക്കിയാണ് സബ്‌കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റില്‍ പുതിയ നേട്ടം കൊയ്യാനെത്തിയത്.

ആറ് പെട്രോള്‍ വേരിയന്റുകളും അഞ്ച് ഡീസല്‍ വേരിയന്റുകളുമാണ് പുതിയ എക്‌സെന്റിനുള്ളത്. പെട്രോള്‍ വേരിയന്റുകള്‍ 5.38 ലക്ഷം രൂപയില്‍ തുടങ്ങുമ്പോള്‍ ഡീസല്‍ വേരിയന്റുകളുടെ വില 6.28 ലക്ഷം രൂപയില്‍ തുടങ്ങും.

പുതിയ ഡിസൈന്‍ ഗ്രില്ലാണ് 2017 എക്‌സെന്റിന്റെ എക്‌സറ്റീരിയറിലുള്ള പ്രധാന സവിശേഷത. എല്‍ഇഡി ഡേടൈം ലൈറ്റ് റണ്ണിംഗ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയും ഈ സബ്‌കോംപാക്റ്റ് സെഡാനുണ്ട്. 

പിന്‍വശത്ത് രണ്ട് റാപ് എറൗണ്ട് ടെയ്ല്‍ ലാമ്പുകള്‍, ഡുവല്‍ ടോണ്‍ റിയര്‍ ബംപറുകള്‍ എന്നിവയാണ് ഡിസൈന്‍. ഈ സെഗ്‌മെന്റില്‍ ഇതാദ്യമായി ഷാര്‍ക്ഫിന്‍ ആന്റിനയും വീല്‍ എയര്‍ കര്‍ട്ടനുകളും പുതിയ എക്‌സെന്റിനുണ്ട്. 

ടോപ്എന്‍ഡ് വേരിയന്റുകളില്‍ ആപ്പിള്‍ കാര്‍ പ്ലേ, ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, നാവിഗേഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്. വോയ്‌സ് റെക്കഗ്‌നിഷനും സാധ്യമാകും.

ഡീസല്‍ എക്‌സെന്റില്‍ 1.2 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിന്‍ 75 പിഎസ് കരുത്തും 190 എന്‍എം ടോര്‍ക്കും പെട്രോള്‍ എക്‌സെന്റില്‍ 1.2 ലിറ്റര്‍ കപ്പ എന്‍ജിന്‍ 83 പിഎസ് കരുത്തും 113.7 എന്‍എം ടോര്‍ക്കും നല്‍കും. 25.40 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.  മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ പെട്രോള്‍ വേരിയന്റുകള്‍ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍