ധനകാര്യം

മുറത്തില്‍ കയറി കൊത്തിയ റോബോട്ടുകളുടെ വയറൂരി ഫെയ്‌സ്ബുക്ക്

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌ക്കോ: കൃത്രിമ ബുദ്ധി ഇപ്പോഴല്ലെങ്കില്‍ പിന്നീട് മനുഷ്യര്‍ക്കു പണി തരുമെന്ന് പറഞ്ഞത് സാക്ഷാല്‍ സ്റ്റീഫന്‍ ഹോക്കിങ് ആണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിക്കു തന്നെ ഭീഷണിയാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

അന്ന് അദ്ദേഹം പറഞ്ഞതിനെ ആരും കാര്യമായെടുത്തില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിന് കൃത്രിമ ബുദ്ധിയുടെ പോക്ക് എങ്ങോട്ടാണെന്ന് കൃത്യമായി മനസിലായി. ഈ മേഖലയില്‍ ഏറ്റവും വലിയ ഗവേഷണം നടത്തുന്ന ടെക്‌നോളജി ഭീമനാണ് ഫെയ്‌സ്ബുക്ക് എന്നുകൂടി ഓര്‍ക്കണം. 

ഫെയ്‌സ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടുകള്‍ പരസ്പരം ഭാഷയുണ്ടാക്കി ആശയവിനിമയം നടത്തിയതുമായി ബന്ധപ്പെട്ട് വന്ന അല്‍-ജസീറ റിപ്പോര്‍ട്ട്.

ഉപഭോക്താക്കളുമായി സംവദിക്കാന്‍ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന രണ്ട് റോബോട്ടുകളെ പരസ്പരം ആശയവിനിമയം നടത്താന്‍ അനുവദിച്ച ഫെയ്‌സ്ബുക്കിനെ ഈ റോബോട്ടുകള്‍ ഞെട്ടിച്ചു. തുടക്കത്തില്‍ മനുഷ്യര്‍ക്കു മനസിലാകുന്ന ഭാഷയില്‍ കമ്മ്യൂണിക്കേറ്റ് ചെയ്ത റോബോട്ടുകള്‍ പിന്നീട് ഭാഷ കോഡിലേക്കു മാറ്റി. ഇതോടെ ഫെയ്‌സ്ബുക്ക് അന്തം വിട്ടു. ഈ രണ്ടു റോബോട്ടുകളും ഷോര്‍ട്ട്ഹാന്‍ഡ് രീതിയില്‍ ആശയവിനിമയം നടത്തിയതോടെ കാര്യം കൈയിന്നു പോയെന്ന് പേടിച്ചു ഫെയ്‌സ്ബുക്ക് ഇവരുടെ വയറൂരി. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കിയാണ് റോബോട്ടുകളെ തമ്മില്‍ ബന്ധപ്പെടുത്തിയത്. എന്നാല്‍, ഇതേ കൃത്രിമബുദ്ധിയാണ് ഇവരെ സ്വന്തം ഭാഷയുണ്ടാക്കിപ്പിച്ചതും. 

അതേസമയം, റോബോട്ടുകളുടെ വയറൂരിയത് പേടിച്ചിട്ടല്ലെന്നും ഇവരെ നിയോഗിച്ച ലക്ഷ്യത്തില്‍ നിന്ന് വഴിതെറ്റിയതു കൊണ്ടാണെന്നുമാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. 

 “I can can I I everything else” എന്ന് ഒരു ചാറ്റ്‌ബോട്ട് പറഞ്ഞപ്പോള്‍ “Balls have zero to me to me to me to me to me to me to me to me to,” എന്നാണ് രണ്ടാം റോബോട്ടില്‍ നിന്നുള്ള മറുപടി. ഇപ്പറഞ്ഞത് എന്താണെന്ന് ഗവേഷകര്‍ക്കു മനസിലായില്ലെങ്കിലും ഇവര്‍ക്കു കൃത്യമായി മനസിലായിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയത്. ഇതോടെ പേടിച്ച ഗവേഷകര്‍ റോബോട്ടുകളെ ഷട്ട്ഡൗണ്‍ ചെയ്യുകയായിരുന്നു. 

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി ടെക്‌നോളജിയടക്കമുള്ള വന്‍കിട കമ്പനികള്‍ വമ്പന്‍ നിക്ഷേപം നടത്തുന്ന സാഹചര്യത്തില്‍ ചൈനീസ് യൂണിവേഴ്‌സിറ്റികളും ടെക്‌നോളജി കമ്പനികളും ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയ സമയത്താണ് ക്രതൃമ ബുദ്ധി മനുഷ്യരാഷിക്കു ഏറ്റവും വലിയ വിപത്താകുമെന്ന് ഹോക്കിങ്‌സ് പറഞ്ഞത്. കൃത്രിമ ബുദ്ധിക്കൊണ്ട് ഉപയോഗങ്ങളുണ്ടെങ്കിലും ജൈവികപരമായ ഒരു തലച്ചോറും നിര്‍മിച്ചെടുത്ത ഒരു കംപ്യൂട്ടറും വലിയ വ്യത്യസമുണ്ടെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.

മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗേറ്റ്‌സ്, ഇലക്ട്രിക്ക് കാര്‍നിര്‍മാതാക്കളയാ ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്ക് എന്നിവരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാണെങ്കില്‍ ഫെയ്‌സ്ബുക്കില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ ഇന്നയാള്‍ ഇതിലുണ്ട്, അയാളെ ടാഗ് ചെയ്യണോ എന്നു ചോദിക്കുന്നില്ലേ അതൊക്കെ ഈ കൃത്രിമ ബുദ്ധിക്കു ഉദാഹരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)