ധനകാര്യം

ജിയോയുടെ ഫോണില്‍ വാട്‌സ്ആപ് ഉണ്ടായേക്കുമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: 1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണില്‍ വാട്‌സ്ആപ് സൗകര്യം ലഭിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ജിയോ ഫോണിന്റെ മു്‌ന്നേറ്റത്തിന് തടസ്സമാവും എന്ന് കണ്ട നിര്‍മ്മാതാക്കള്‍ വാട്‌സ്ആപ് ഫോണില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചു.

പ്രമുഖ മെസേജിങ് സംവിധാനമായ വാട്‌സ്ആപ് ജിയോ ഫോണില്‍ ഉണ്ടാകില്ലെന്ന വാര്‍ത്ത ഉപഭോക്തക്കളെ ഏറെ നിരിശാരാക്കിയിരുന്നു. അതിനെ തുടര്‍ന്ന് വാട്‌സ്ആപ് അധികൃതരുമായി ജിയോ ഫോണ്‍ അധികൃതര്‍ ചര്‍ച്ചയിലാണ്. 

ജിയോയുടെ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടി പ്രത്യേകം വാട്‌സ്പ്പ് ആപ്ലിക്കേഷന്‍ വികസിപ്പിക്കേണ്ടിവരും. പിന്നീട് അപ്‌ഡേഷനുകള്‍ വരുമ്പോഴും ഇക്കാര്യം ബുദ്ധിമുട്ടാകും. ഇതെല്ലാം മറികടക്കുന്നൊരു പരിഹാരമുണ്ടാക്കാനാണ് ഇരുകൂട്ടരും ഒരുമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം