ധനകാര്യം

നീല നിറത്തില്‍ പുതിയ 50 രൂപാ നോട്ടുകള്‍ വരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഫഌറസെന്റ് നീല നിറത്തിലുള്ള 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിങ്ങും. ഇതുസംബന്ധിച്ചു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തി.  മഹാത്മാഗാന്ധി സീരീസിലാണ് (പുതിയ) നോട്ടുകള്‍ പുറത്തിറക്കുക. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയ നോട്ടില്‍ കര്‍ണാടകയിലുള്ള ഹംപി ചരിത്ര സ്മാരകമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

അതേസമയം, പുതിയ നോട്ടുകള്‍ വന്നാലും പഴയ നോട്ടുകള്‍ വിനിമയത്തില്‍ തുടരുമെന്ന് ആര്‍ബിഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 66 എംഎം 135 എംഎം വലിപ്പത്തിലാണ് പുതിയ 50 രൂപ നോട്ടുകള്‍. മഹാത്മാഗാന്ധി സീരിസ് -2005 അനുസരിച്ചുള്ള 50 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു