ധനകാര്യം

അഴിമതിക്കേസില്‍ സാംസങ് തലവന്‍ ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് 

സമകാലിക മലയാളം ഡെസ്ക്

സോള്‍: അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് സോള്‍ സെണ്ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി. 

ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ഇത്. തനിക്ക് ചെയ്തുതന്ന സഹായങ്ങള്‍ക്ക് പകരമായി പ്രസിഡന്റിന്റെ അടുത്ത സഹായിക്ക് പണം നല്‍കാന്‍ ലീ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ക്ക് ഇംപീച്ച്‌മെന്റ് നടപടി നേരിടുകയാണ്.

സാംസങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒദ്യോഗികമായി ലീ വഹിക്കുന്നത്. കമ്പനിയുടെ സ്ഥാപകനായ പിതാവ് ലി കുനേ മൂന്നുവര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ ആശുപത്രിയിലായതിന് പിന്നാലെയാണ് ലീ ജാ യങ് കമ്പനിയുടെ ചുമതല ഏറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി