ധനകാര്യം

മുതിര്‍ന്ന പൗരന്മാരെ തളളാന്‍ വരട്ടെ;  റെയില്‍വേയ്ക്ക് ലാഭിക്കാനായത് 40 കോടി രൂപ 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ ടിക്കറ്റ് സബ്‌സിഡി ഒഴിവാക്കാന്‍ തയ്യാറായതുവഴി റെയില്‍വേയ്ക്ക് ലാഭിക്കാനായത് 40 കോടി രൂപ. റെയില്‍വേയുടെ സബ്‌സിഡി ഒഴിവാക്കല്‍ പദ്ധതിയ്ക്ക് പിന്തുണയുമായി ഒന്‍പതുലക്ഷം മുതിര്‍ന്ന പൗരന്മാര്‍ രംഗത്തുവന്നതോടെയാണ് രാജ്യത്തെ പ്രമുഖ ഗതാഗത സംവിധാനത്തിന് ഇത്രയും കോടി രൂപ ലാഭിക്കാനായത്.  ഇത് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള കണക്കാണ്. 

കഴിഞ്ഞ വര്‍ഷമാണ് അറുപതുവയസിന് മുകളിലുളള മുതിര്‍ന്ന പൗരന്മാരെ ഉദേശിച്ച് റെയില്‍വേ പദ്ധതി ആരംഭിച്ചത്. ഒന്നെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ അനുവദിച്ച ടിക്കറ്റ് സബ്‌സിഡി പ്രയോജനപ്പെടുത്തുക. അല്ലാത്തപക്ഷം സബ്‌സിഡി പൂര്‍ണമായി ഒഴിവാക്കുക. ഇതിന് പിന്നാലെ ഈ വര്‍ഷം പദ്ധതിയില്‍ ഒരു ഭേദഗതി റെയില്‍വേ കൊണ്ടുവന്നു. സബ്‌സിഡിയുടെ 50 ശതമാനം ഒഴിവാക്കാനുളള സൗകര്യമാണ് റെയില്‍വേ ഏര്‍പ്പെടുത്തിയത്. ഇതിന് മികച്ച പ്രതികരണം ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് സബ്‌സിഡി നല്‍കുന്നതുവഴി 1300 കോടി രൂപയുടെ ബാധ്യതയാണ് റെയില്‍വേ വഹിക്കുന്നത്. ഇതില്‍ കുറവുവരുത്തി സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും റെയില്‍വേയെ കരകയറ്റുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.

ജൂലൈ 22 മുതല്‍ ഒക്ടോബര്‍ 22 വരെയുളള കാലയളവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 4.83 ലക്ഷം മുതിര്‍ന്ന പൗരന്മാര്‍ മുഴുവന്‍ സബ്‌സിഡിയും വേണ്ടെന്ന് വെച്ചു. 4.56 ലക്ഷം മുതിര്‍ന്ന പൗരന്മാര്‍ സബ്‌സിഡിയുടെ 50 ശതമാനം സ്വമേധയാ വേണ്ടെന്ന് വെച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന