ധനകാര്യം

ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ വാട്‌സ്ആപ് സേവനം ലഭ്യമാകില്ല

സമകാലിക മലയാളം ഡെസ്ക്

വാട്‌സ്ആപ് ഉപഭോക്താക്കളെ നിരാശരാക്കുന്ന തീരുമാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാനാകില്ല. വാട്‌സ്ആപ് കമ്പനി തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

ഫോണുകള്‍ എതൊക്കെയെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. ബഌക്ക് ബെറി ഒ എസ്.ബഌക്ക് ബെറി 10 വിന്‍ഡോസ് 8.0 എന്നീ ഫോണുകളിലും മറ്റ് ചില പഌറ്റ്‌ഫോമുകളിലുമാണ് വാട്‌സ് ആപ്പിന് പൂട്ടുവീഴുക.

ഭാവിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഫോണുകളെ ഒഴിവാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നോക്കിയ എസ്40 ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2018 ഡിസംബറിന് ശേഷം വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 1 ന്‌ശേഷം ആന്‍ഡ്രോയിഡ് 2.3.7 നും അതില്‍ താഴെയുമുളള ഫോണുകളിലും വാട്ട്‌സ് ആപ്പ് ഉപയോഗിക്കാനാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു