ധനകാര്യം

മിസ്സോറാം ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത് നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിസോറം ലോട്ടറിയുടെ കേരളത്തിലെ വില്‍പന നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് വില്‍പന. ചട്ടം പാലിക്കാതെ പരസ്യം നല്‍കി വില്‍ക്കുന്നത് ആരെന്ന് പൊലീസ് അന്വേഷിക്കും. കേരള ലോട്ടറി വില്‍ക്കുന്നവര്‍ മിസോറം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു. 

ഇവിടെയെത്തുന്നത് മിസോറം ലോട്ടറിയല്ലെന്നും സാന്തിയാഗോ മാര്‍ട്ടിന്റെ ലോട്ടറിയാണെന്നും തോമസ് ഐസക് വ്യക്തമാക്കി. കൂടാതെ ഇതര സംസ്ഥാന ലോട്ടറികളുടെ വില്‍പനയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വില്‍പനയ്‌ക്കെത്തിക്കുന്ന ലോട്ടറികളുടെ എണ്ണവും സീരിയല്‍ നമ്പരും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനത്തിലുണ്ട്. 

വില്‍ക്കാതെ തിരിച്ചെത്തുന്ന ലോട്ടറി ടികകറ്റുകള്‍ പരിശോധനയ്‌ക്കെത്തിക്കണമെന്നും വിജ്ഞാപനം പറയുന്നുണ്ട്. മിസോറം ലോട്ടറി സംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ധനവകുപ്പിന്റെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത