ധനകാര്യം

രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്; കണ്ടെത്തിയാല്‍ തുല്യസംഖ്യ പിഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. ഇത്തരം ഇടപാടുകള്‍ കണ്ടെത്തിയാല്‍ പണം സ്വീകരിക്കുന്നയാളില്‍ നിന്നും ഇതേ തുക പിഴയായി ഇടാക്കുമെന്നാണ് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം ഇടപാടുകള്‍ ആരെങ്കിലും കണ്ടാല്‍ 'blackmoneyinfo@incometax.gov.in എന്ന ഇമെയ്‌ലില്‍ രഹസ്യ വിവരം നല്‍കണമെന്നും ആദായ നികുതി വകുപ്പ് നിര്‍ദേശം നല്‍കി. ഫിനാന്‍സ് ആക്ട് 2017 പ്രകാരം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക ഒരു പ്രത്യേക ഇടപാടിനോ, ഒരു ദിവസം നടക്കുന്നതോ, ഒരു വ്യക്തിക്കോ കൈമാറ്റം ചെയ്യുന്നത് ആദായ നികുതി വകുപ്പും നിരോധിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം