ധനകാര്യം

നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. ബാങ്കുകള്‍ നിര്‍ബന്ധമായും ബാങ്കുകളില്‍ സൂക്ഷിക്കേണ്ട ഡെപ്പോസിറ്റ് കാഷ് റിസര്‍വ് റേഷിയോ 4 ശതമാനമായും തുടരും. സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ(എസ്എല്‍ആര്‍) 50 ബേസിസ് പോയന്റ് കുറച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചത്.

ഉപഭോക്തൃ വില  സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം നേരിയ തോതില്‍ വര്‍ധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നിരക്കുകളില്‍ ആര്‍ബിഐ കുറവ് വരുത്താതിരുന്നത്. നിരക്കുകളില്‍ കുറവ് വരുത്തി വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മാറ്റം വരുത്താന്‍ ആര്‍ബിഐ തയാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ