ധനകാര്യം

ജിഎസ്ടി വരുന്നതോടെ വില കൂടും;  സ്വര്‍ണക്കടകളില്‍ വന്‍ തിരക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പായി സ്വര്‍ണക്കടകളില്‍ വന്‍ തിരക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടിയില്‍ സ്വര്‍ണത്തിനു വില വര്‍ധിക്കുന്നതാണ് ഇതിന് മുമ്പായി തന്നെ വാങ്ങാന്‍ ഉപഭോക്താക്കളെത്തുന്നത്.

ഒരു ശതമാനമായിരുന്ന സ്വര്‍ണ നികുതി ജിഎസ്ടിയില്‍ മൂന്ന് ശതമാനമായി ഉയരും, ഫോട്ടോ-ബിപി ദീപു
ഒരു ശതമാനമായിരുന്ന സ്വര്‍ണ നികുതി ജിഎസ്ടിയില്‍ മൂന്ന് ശതമാനമായി ഉയരും, ഫോട്ടോ-ബിപി ദീപു

നിലവില്‍ സ്വര്‍ണത്തിന് ഒരു ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ജിഎസ്ടിയില്‍ ഇത് മൂന്ന് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. സ്വര്‍ണത്തിനുള്ള  ജിഎസ്ടി നിരക്ക് പ്രഖ്യാപിച്ചതു മുതല്‍ സ്വര്‍ണ കടകളില്‍ തിരക്കുണ്ട്.

സ്വര്‍ണത്തിനു നികുതി വര്‍ധിക്കുന്നതോടെ വില്‍പ്പനയില്‍ കുറവുണ്ടാവുകയും വില വര്‍ധിക്കുകയും ചെയ്യുമെന്ന ഉപഭോക്താക്കളുടെ ആശങ്കയും തിരക്കിനു കാരണമാണ്. 

ഇന്ന് അര്‍ധരാത്രി മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നത്. ഫോട്ടോ-ബിപി ദീപു

അതേസമയം, ഒര ശതമാനം മാത്രം നികുതിയാണ് ജിഎസ്ടിയില്‍ സ്വര്‍ണത്തിന് കൂടുന്നതെന്നാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. നിലവില്‍ ഒരു ശതമാനം മൂല്യവര്‍ധിത നികുതി(വാറ്റ്) മാത്രമാണ് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, ഇതോടൊപ്പം ഒരു ശതമാനം എക്‌സൈസ് നികുതിയായി നല്‍കുന്നത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ