ധനകാര്യം

പ്രശ്‌നക്കാരെ കരിമ്പട്ടികയില്‍ ചേര്‍ക്കും; വിമാന യാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി വ്യോമയാന മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെ തുടര്‍ന്ന് വ്യോമയാന മേഖലയില്‍ ജീവനക്കാര്‍ക്കെതിരെയുള്ള നടപടികള്‍ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി വ്യോമയാന മന്ത്രാലയം. പ്രശ്‌നക്കാരായ വിമാനയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് 
വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്.

ഗെയ്ക്ക്‌വാദ് തുടങ്ങിവെച്ച വിവാദം രാജ്യത്തെ വ്യോമയാന മേഖലയില്‍ വന്‍ ചര്‍ച്ചയുണ്ടാക്കിയ സാഹചര്യത്തിലാണ്  ഇത്തരം സംഭവങ്ങള്‍ തടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ദേശീയ തലത്തിലുള്ള യാത്രാവിലക്ക് പട്ടിക നടപ്പിലാക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രശ്‌നക്കാരായ യാത്രക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കരട് നിയമം സര്‍ക്കാര്‍ അവതരിപ്പിച്ചു.


ഇതനുസരിച്ച് വിമാനത്താവളത്തിലോ വിമാനത്തിനുള്ളിലോ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യാത്രാവ വിലക്കേര്‍പ്പെടുത്തും. സൃഷ്ടിക്കുന്ന പ്രശ്‌നത്തിന്റെ തോതനുസരിച്ച് പ്രശ്‌നക്കാരായ യാത്രക്കാരെ മൂന്നായി തിരിക്കും.

ലെവല്‍ ഒന്നില്‍ മോശമായ ആംഗ്യം കാണിക്കുക, മോശം പെരുമാറ്റമുള്ളവരെയും ലെവല്‍ രണ്ടില്‍ ലൈംഗിക അതിക്രമം കാണിക്കുന്നവരെയും ശാരീരികാക്രമണം നടത്തുന്നവരെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാം ലെവലില്‍ കൊലപാതകം, വധഭീഷണി എന്നിവ ചെയ്യുന്നവരെയുമാണ് ചേര്‍ക്കുക.

വിമാനയാത്രയ്ക്കിടെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂന്ന് മാസത്തേക്കും, ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗീകമായി അപമാനിക്കാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസം വരെയും, ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ മുകളിലോട്ടും വിലക്കേര്‍പ്പെടുത്താനാണ് വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിയമനിര്‍മാണം നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു