ധനകാര്യം

അഞ്ച് മാസത്തിനിടയില്‍ വര്‍ധിച്ചത് 45900 കോടിയുടെ സ്വത്ത്; ആഗോള ഗെയിം ചേഞ്ചറില്‍ മുകേഷ് അംബാനി ഒന്നാമന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യയില്‍ മാത്രമല്ല, ആഗോള രംഗത്തെ അതിസാഹസീകരായ ബിസിനസുകാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമത്. അമേരിക്കന്‍ മാസികയായ ഫോബ്‌സ് പുറത്തുവിട്ട ആഗോള ഗെയിം  ചെയിഞ്ചര്‍മാരുടെ കൂട്ടത്തില്‍ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

മറ്റെല്ലാ ടെലികോം ദാതാക്കളേയും പിന്തള്ളി ഇന്ത്യന്‍ ജനതയുടെ കയ്യിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് വഴിയൊരുക്കിയെന്ന് വിലയിരുത്തിയാണ് വ്യാപാര മാസികയായ ഫോബ്‌സ് തയ്യാറാക്കിയ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വ്യവസായ മേഖലയെ കോടിക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലേക്ക് എത്തിച്ച ബിസിനസുകാരുടെ പട്ടികയാണ് ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയത്. മുകേഷ് അംബാനിയെ കൂടാതെ 25 പേരാണ് പട്ടികയിലുള്ളത്. 

ഇത് കൂടാതെ അഞ്ച് മാസത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ 45900 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ കടന്നുവരവാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. റിലയന്‍സിന്റെ മറ്റ് ബിസിനസുകളും വിജയത്തില്‍ പോകുന്നതും സമ്പത്തില്‍ വര്‍ധനവുണ്ടാക്കി. 

ഏപ്രില്‍ മാസത്തില്‍ ടാറ്റ ഗ്രൂപ്പിനെ പിന്തള്ളി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബിഎസ്ഇലെ ഏറ്റവും മൂല്യമുള്ള ഒഹരിയായിരുന്നു. മെയ് 17 വരെയുള്ള കണക്ക് അനുസരിച്ച് മുകേഷ് അംബാനിയുടെ സ്വത്ത് 191778 കോടി രൂപയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍