ധനകാര്യം

ബെന്‍സ് കമ്പക്കാരേ കേട്ടോളൂ; കമ്പനി ഏഴ് ലക്ഷം വരെ വില കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ ആഡംബര കാര്‍ വിപണിയില്‍ മുന്‍നിരക്കാരായ മെഴ്‌സിഡസ് ബെന്‍സ് തങ്ങളുടെ ഇന്ത്യന്‍ നിര്‍മിത കാറുകള്‍ക്ക് ഒന്നര ലക്ഷം മുതല്‍ ഏഴര ലക്ഷം രൂപവരെ വില കുറച്ചു. ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) ആനുകൂല്യും ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ നിര്‍മിച്ച സിഎല്‍എ, ജിഎല്‍എ, സി ക്ലാസ്, ഇ ക്ലാസ്, എസ് ക്ലാസ്, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ്, മെഴ്‌സിഡസ് മെയ്ബാക്ക് എസ് 500 എന്നീ ഒന്‍പത് മോഡലുകളുടെ വിലയാണ് ഏഴര ലക്ഷം രൂപ വരെ കുറയുക.

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കമ്പനി നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇപ്പോള്‍ മുതല്‍ ജൂണ്‍ അവസാനം വരെയായിരിക്കും കാലാവധിയെന്ന് കമ്പനി മേധാവി റോളണ്ട് ഫോഗര്‍ വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വിലയുടെ കാര്യത്തില്‍ കമ്പനി ഇതുവരെ തീരുമാനം കൈകൊണ്ടിട്ടില്ല. 

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ ഏറ്റവും നേട്ടമുണ്ടാവുക ആഡംബര വാഹന വിപണിക്കാണ്. ജിഎസ്ടി വരുന്നതോടെ 1.25 മുതല്‍ 10 ലക്ഷം വരെ വിലയില്‍ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്