ധനകാര്യം

ഓഹരി വിപണിയില്‍ കുതിപ്പ്; സെന്‍സെക്‌സ് 31,000 പോയിന്റ് കടന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണി സര്‍വ കാല ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക ചരിത്രത്തില്‍ ആദ്യമായി 31,000 പോയിന്റ് മാര്‍ക്ക് കടന്നപ്പോള്‍ ദേശീയ ഓഹരി സൂചിക നിഫ്റ്റി 9600 പോയിന്റ് മാര്‍ക്കിലെത്തി. സെന്‍സെക്‌സ് 278 പോയിന്റ് ഉയര്‍ന്ന് 31,028ല്‍ എത്തി. അതേസമയം, നിഫ്റ്റി  85 പോയിന്റ് ഉയര്‍ന്ന് 9,595ലാണ് ക്ലോസ് ചെയ്തത്.

വന്‍കിട കമ്പനികളുടെ നാലാം പാദവാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് വിപണിയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കാരണമായത്. ഇതോടൊപ്പം ബാങ്കിംഗ്, ഓട്ടോമൊബൈല്‍ ഓഹരികള്‍ക്ക് ആവശ്യക്കാരേറിയതും റാലിക്ക് കാരണമായി. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഐടിസി, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലൂചിപ് ഓഹരികളാണ് വിപണിയില്‍ പ്രധാനമായും നേട്ടം കൊയ്തത്. അതേസമയം, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ദെന ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടം രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്