ധനകാര്യം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയും; ജിഎസ്ടിയും നോട്ട് അസാധുവാക്കലും വില്ലനായെന്ന് ഐഎംഎഫ്‌

സമകാലിക മലയാളം ഡെസ്ക്

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ചയില്‍ നിന്നും 0.5 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. 

7.2 ശതമാനം വളര്‍ച്ചാ നിരക്കായിരിക്കും ഇന്ത്യയ്ക്കുണ്ടാവുക എന്നായിരുന്നു കണക്കുകൂട്ടലെങ്കിലും സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.7 ശതമാനത്തില്‍ ഒതുങ്ങും. നോട്ട് അസാധുവാക്കലും, ജിഎസ്ടി നടപ്പിലാക്കിയതുമാണ് സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. 

ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രാജ്യമെന്ന പേരും ഇന്ത്യയ്ക്ക് നഷ്ടമാകും. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ തിരിച്ചടി നേരിടുമ്പോള്‍ ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ 0.1 ശതമാനം വര്‍ധനവാണ് ഐഎംഎഫ് കണക്കാക്കുന്നത്. വര്‍ധനവോടെ ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.8ലേക്കെത്തും. 

എന്നാല്‍ 2018ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമാകും. ചൈനയുടേതാകട്ടെ 6.5. അതോടെ ഇന്ത്യ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പേര് തിരിച്ചുപിടിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'