ധനകാര്യം

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി വെട്ടിപ്പുകാരെ സൂക്ഷിച്ചോ; മേഖലയെ ചരക്കുസേവനനികുതിയില്‍ ഉള്‍പ്പെടുത്തുന്നത് സജീവ പരിഗണനയില്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ: റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ചരക്കുസേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരുന്നതായി കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പ് ഏറ്റവുമധികം നടക്കുന്ന മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖല.  ഇതിന് തടയിടാന്‍ ഇതുവഴി സാധിക്കുമെന്നും അമേരിക്കന്‍ സന്ദര്‍ശനനവേളയില്‍ അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്‍പതിന് ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നുവന്നേക്കും. നിരവധി സംസ്ഥാനങ്ങള്‍ ഈ വിഷയം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒറ്റ നികുതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ സഹായകമാകും. നിലവില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് 12 ശതമാനം ചരക്കുസേവന നികുതി ചുമത്തുന്നുണ്ട്. എന്നാല്‍ ഭൂമി ഉള്‍പ്പെടെയുളള സ്ഥാവര വസ്തുക്കള്‍ ചരക്കുസേവനനികുതിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ചരക്കുസേവനനികുതിയില്‍    ഉള്‍പ്പെടുത്തിയാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍