ധനകാര്യം

ആധാര്‍ വഴി കേന്ദ്രസര്‍ക്കാരിന് 900 കോടി ഡോളറിന്റെ നേട്ടമുണ്ടായി: നന്ദന്‍ നീലേക്കനി 

സമകാലിക മലയാളം ഡെസ്ക്


വാഷിംഗ്ടണ്‍:ആധാര്‍ പദ്ധതി കേന്ദ്രഖജനാവിന് ഏറേ സഹായകരമായതായി ആധാര്‍ കാര്‍ഡിന്റെ ശില്പി നന്ദന്‍ നീലേക്കനി.  900 കോടി ഡോളറിന്റെ നേട്ടം ആധാര്‍ പദ്ധതി വഴി കേന്ദ്രസര്‍ക്കാരിന് ലഭിച്ചു.  തട്ടിപ്പ് തടയാന്‍ കഴിഞ്ഞതാണ് ആധാറിന്റെ മുഖ്യനേട്ടം. അര്‍ഹരെ മാത്രം കണ്ടെത്താന്‍ ഇതുവഴി സാധിച്ചതായും നന്ദന്‍ നീലേക്കനി ഓര്‍മ്മിപ്പിച്ചു. 100 കോടി ജനങ്ങളാണ് ആധാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്.യുപിഎ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആധാര്‍ കാര്‍ഡ് പദ്ധതിക്ക് നിലവിലെ സര്‍ക്കാര്‍ നല്ല പിന്തുണയാണ് നല്‍കുന്നതെന്നും രാജ്യാന്തര നാണ്യനിധിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് നന്ദന്‍ നീലേക്കനി  ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി