ധനകാര്യം

ഇന്ത്യന്‍ കയറ്റുമതിയില്‍ 25 ശതമാനത്തിന്റെ വര്‍ധന; ഇറക്കുമതി കുറയാത്തതില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:സെപ്റ്റംബറില്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ 25 ശതമാനത്തിന്റെ വര്‍ധന. കെമിക്കല്‍സ്, പെട്രോളിയം, എന്‍ജിനീയറിംഗ് ഉല്‍പ്പനങ്ങളുടെ ഷിപ്പ്‌മെന്റില്‍ ഉണ്ടായ വര്‍ധനയാണ് കയറ്റുമതിയില്‍ പ്രതിഫലിച്ചത്. 2861 കോടി ഡോളറാണ് ഇക്കാലയളവിലെ കയറ്റുമതി. 
അതേസമയം ഇറക്കുമതിയും വര്‍ധിച്ചത് കേന്ദ്രസര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. സമാനകാലയളവില്‍ ഇറക്കുമതിയില്‍ 18 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.  3183 കോടി ഡോളറാണ് സെപ്റ്റംബര്‍ മാസത്തിലെ ഇറക്കുമതി. എണ്ണ, എണ്ണ ഇതര ഇറക്കുമതിയില്‍ ഉണ്ടായ വര്‍ധനയാണ് ഇറക്കുമതിയില്‍ പ്രതിഫലിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി