ധനകാര്യം

ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത കുടിയേറ്റക്കാരല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

സമകാലിക മലയാളം ഡെസ്ക്


വാഷിംഗ്ടണ്‍: എച്ച് 1ബി വിസയില്‍ അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി . വിസ നയങ്ങളില്‍ യുക്തി സഹമായ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കണമെന്നും ധനമന്ത്രി അമേരിക്കയോട് ആവശ്യപ്പെട്ടു. 
രാജ്യാന്തര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 
എച്ച് 1ബി വിസയില്‍ അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ എല്ലാം വിദഗ്ധ തൊഴിലാളികളാണ്. ഇവര്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച സംഭാവനയാണ് നല്‍കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍, കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവരുമായുളള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി