ധനകാര്യം

എസ്ബിഐ മിനിമം ബാലന്‍സ് കുറച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എസ്ബിഐ മെട്രോ നഗരങ്ങളിലെ മിനിമം ബാലന്‍സ്  അയ്യായിരത്തില്‍ നിന്നും മൂവായിരമായി കുറച്ചു. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഈടാക്കുന്ന പിഴ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ മിനിമം അക്കൗണ്ട് ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യത്തില്‍ മെട്രോ, അര്‍ബന്‍ പ്രദേശങ്ങള്‍ എന്ന വിഭാഗീയ ഇല്ലാതായി.

ഏപ്രില്‍ ഒന്നുമുതലാണ് മിനിമം ബാലന്‍സ് അക്കൗ്ണ്ടില്‍ സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കി തുടങ്ങിയിരുന്നത്. സെമി അര്‍ബന്‍, ഗ്രമീണ മേഖലകളില്‍ 20 മുതല്‍ 40 രൂപ, മെട്രോ നഗരങ്ങളില്‍ ല30 മുതല്‍ 40 രൂപ വരെയുമാണ് പുതുക്കിയ നിരക്ക്. ഒക്ടോബര്‍ മാസം മുതലാണ് ഇളവ് നിലവില്‍ വരിക

പെന്‍ഷന്‍ സ്വീകര്‍ത്താക്കള്‍, സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍, പ്രായപൂര്‍ത്തിയാകത്തവര്‍ എന്നിവരെ കുറഞ്ഞ തുക അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടുന്നവരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജന്‍ധന്‍ യേജന, ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ട്‌സ് എന്നിവയ്ക്കു കീഴിലുള്ള അക്കൗണ്ടുകളെ നേരത്ത തന്നെ ഒഴിവാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി