ധനകാര്യം

ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

സമകാലിക മലയാളം ഡെസ്ക്

ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്. പിക്‌സലിന് 13,000 രൂപയാണ് വിലക്കിഴില്. പിക്‌സല്‍ എക്‌സ്എല്ലിന് നല്‍കിയിരിക്കുന്ന വിലക്കിഴിവ് 20,000 രൂപയും. വില്‍പന വീണ്ടും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതോടെ 56,000 രൂപ വിലയുണ്ടായിരുന്ന പിക്‌സലിന് വില 43,000 രൂപയായി താഴ്ന്നു. പിക്‌സല്‍ എക്‌സ്എല്ലിന് 67,000 രൂപയായിരുന്നു വില. ഇത് 47,000 രൂപയായും മാറിയിട്ടുണ്ട്. ഇത് വണ്‍പ്ലസ് 5നും നോകിയ 8നും ഒരു വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. പിക്‌സലിന് 5 ഇഞ്ചും പിക്‌സല്‍ എക്‌സ്എല്ലിന് 5.5 ഇഞ്ചുമാണ് സ്‌ക്രീന്‍ വലിപ്പം. 4 ജിബി റാമുള്ള ഫോണിന് 12.3 ക്യാമറയാണ് പിന്നിലുള്ളത്. എച്ച്ടിസിയാണ് ഗൂഗിളിന് ഫോണ്‍ നിര്‍മിച്ചുനല്‍കിയത്.

ഇതിനിടെ ന്യൂജനറേഷന്‍ പിക്‌സല്‍ ഉടനെയിറക്കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത മാസം ആദ്യം ഫോണ്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഐഫോണ്‍ 10 വന്‍ കോണ്‍ഫിഗറേഷനോടെ പുറത്തിറങ്ങിയ സ്ഥിതിക്ക് പുതിയ പിക്‌സല്‍ പുറത്തുവരുന്നത് കാത്തിരിക്കുകയാണ് ആളുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത