ധനകാര്യം

മാന്യമായി പെരുമാറിയില്ലെങ്കില്‍ പടിക്ക് പുറത്തെന്ന് ട്വിറ്റര്‍; പെരിസ്‌കോപ്പില്‍ അസഭ്യം എഴുതിയാല്‍ ബ്ലോക്ക് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ അപമര്യാദയായി പെരുമാറുന്നവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ടുകളെ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറെടുക്കുന്നു. ട്വിറ്ററിന്റെ വീഡിയോ സ്ട്രീമിങ് ചാനലായ പെരിസ്‌കോപ്പില്‍ അശ്ലീലവും അപകീര്‍ത്തികരവുമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരെയാണ് ആജീവനാന്തം വിലക്കാന്‍  തീരുമാനിച്ചിരിക്കുന്നത്.

മുന്നറിയിപ്പ് ലഭിച്ചിട്ടും ലൈവ് സ്ട്രീമിങിനിടെ അസഭ്യം കമന്റ് ചെയ്യുന്ന രീതി തുടരുന്നവര്‍ പെരിസ്‌കോപ്പ് ഉപയോഗിക്കേണ്ട എന്നാണ് ട്വിറ്ററിന്റെ പുതിയ നയം. ട്വിറ്ററിലെ അപകീര്‍ത്തികരവും വിദ്വേഷമുണ്ടാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിയമിച്ച വിദഗ്ധ സമിതിയാണ് ഈ നിര്‍ദ്ദേശം മുമ്പോട്ട് വച്ചത്. 

നിലവില്‍ കാഴ്ചക്കാരില്‍ ഭൂരിഭാഗവും ഒരു കമന്റ് അപകീര്‍ത്തികരമാണ് എന്ന് പോസ്റ്റ് ചെയ്താല്‍ മാത്രമേ നിലവില്‍ പെരിസ്‌കോപ്പിലെ കമന്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നുള്ളൂ. തുടര്‍ച്ചയായി അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റു ചെയ്യുന്നവര്‍ക്ക് സ്ഥിരമായി വിലക്ക് ഏര്‍പ്പെടുത്താന്‍ ആണ് ട്വിറ്ററിന്റെ തീരുമാനം.  

വീഡിയോ സ്ട്രീമിനിടെ പ്രത്യക്ഷപ്പെടുന്ന അശ്ലീല/ വിദ്വേഷജനക കമന്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ പഠനമാണ് ഓക്‌സഫഡിലെയും ആംസ്റ്റര്‍ഡാമിലെയും പ്രൊഫസര്‍മാരടങ്ങുന്ന സംഘം നടത്തിയത്. സ്വയം പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകളില്‍ നിന്നുള്ള വിദ്വേഷജനകമായ ഉള്ളടക്കമുള്ള 143,000 ആപ്പുകളാണ് ഏപ്രില്‍ മുതല്‍ ട്വിറ്റര്‍ ഒഴിവാക്കിയത്.ഓട്ടോമേറ്റഡ് ആയുള്ള ട്വീറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ഷെയറിങ് ആപ്പായിരുന്ന പെരിസ്‌കോപ്പിനെ 2015ലാണ് ട്വിറ്റര്‍ ഏറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു