ധനകാര്യം

ഫേസ്ബുക്കിന് എന്താണ് സംഭവിച്ചത്: അല്‍പനേരത്തേക്ക് ആപ്ലിക്കേഷന്‍ അപ്രത്യക്ഷമായപ്പോഴേക്കും ഇതാണ് അവസ്ഥ

സമകാലിക മലയാളം ഡെസ്ക്

നപ്രിയ സോഷ്യല്‍മീഡിയ നെറ്റ് വര്‍ക്ക് ആയ ഫേസ്ബുക്ക് അല്‍പനേരത്തേക്ക് ഇല്ലാതായപ്പോഴേക്കും തലങ്ങും വിലങ്ങും ചോദ്യങ്ങളായി. ഫേസ്ബുക്ക് തുറന്നവര്‍ക്ക് 15 മിനിറ്റുകളോളം വെളുത്ത സ്‌ക്രീന്‍ മാത്രമാണ് ദൃശ്യമായത്. ലോകത്തെല്ലായിടത്തും ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ആളുകള്‍ ഫേസ്ബുക്കിന് എന്ത് പറ്റിയെന്ന് പരസ്പരം അന്വേഷിച്ചിരുന്നത്.

#facebookdown എന്ന ഹാഷ്ടാഗുമായി ഒട്ടേറെ ട്വീറ്റുകളാണെത്തുന്നത്. രാത്രി ഒന്‍പതേമുക്കാലോടെയായിരുന്നു സംഭവം. 15 മിനിറ്റോളം 'ബ്ലാങ്ക് പേജ്' കാണിച്ച ഫെയ്‌സ്ബുക് പിന്നാലെ പ്രവര്‍ത്തനക്ഷമമായി. എന്നാല്‍ ഇതിന്മേല്‍ ഫെയ്‌സ്ബുക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓഗസ്റ്റ് ഒന്നിന് യുഎസിലും തെക്കേ അമേരിക്കയിലും സമാനമായ സംഭവമുണ്ടായിരുന്നു. ഫേസ്ബുക് ഓഹരികള്‍ ഇടിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്