ധനകാര്യം

കരാര്‍ ലംഘനത്തിന് 15 ശതമാനം പിഴ, അഞ്ചുവര്‍ഷം വരെ അറ്റകുറ്റപ്പണികള്‍ നിര്‍മ്മാതാക്കളുടെ ചുമതല; റിയല്‍ എസ്റ്റേറ്റ് ചട്ടം ഉടന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫഌറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന് രൂപമായി. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാന്‍ കടുത്ത വ്യവസ്ഥകള്‍ അടങ്ങുന്ന ചട്ടത്തിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

കരാര്‍ ലംഘനം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ 15 ശതമാനം വരെ പിഴ ഒടുക്കണമെന്നതാണ് ചട്ടത്തിലെ ഏറ്റവും സുപ്രധാനമായ വ്യവസ്ഥ. ഫഌറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ചട്ടത്തില്‍ കെട്ടിടത്തിന്റെ അഞ്ചുവര്‍ഷം വരെയുളള അറ്റകുറ്റപ്പണികള്‍ നിര്‍മ്മാതാക്കളുടെ ചുമതലയാണ്. ഉപഭോക്താവിന്റെ താല്പര്യം സംരക്ഷിക്കാന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. റിയല്‍ എസ്റ്റേ്്റ്റ് ഏജന്റ് രജിസ്‌ട്രേഷന്‍ നടപടിക്കായി 25000 രൂപ ഫീസ് ഇനത്തില്‍ നല്‍കണം. കമ്പനിയോ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമോ രജിസ്‌ട്രേഷന്‍ ഫീസായി 2,50000 രൂപ നല്‍കണമെന്നും ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രം നിയമം നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് കേരളം ചട്ടങ്ങള്‍ക്ക് രൂപം നല്‍കാതിരുന്നത് മൂലം നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നിരുന്നില്ല. ഇത് നിരവധി ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ചട്ടത്തിന് രൂപം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ