ധനകാര്യം

ഇസ്തിരിയിടാന്‍ ഇനി ഗ്യാസ് സിലിണ്ടര്‍ മതി; ചെലവ് പരിമിതം

സമകാലിക മലയാളം ഡെസ്ക്


കോയമ്പത്തൂര്‍: കരി ഉപയോഗിച്ചും വൈദ്യുതി ഉപയോഗിച്ചുമുള്ള തേപ്പുപ്പെട്ടി ഇനി വേണ്ടെന്ന് വെക്കാം. പകരം പാചകവാതകം ഉപയോഗിച്ചാല്‍ ചെലവ് ചുരുക്കാം എന്നത് മാത്രമല്ല ഗുണവും മെച്ചം. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചു കൊണ്ടുള്ള തേപ്പുപ്പെട്ടിയാണ് ഇപ്പോള്‍ കോയമ്പത്തൂര്‍ സ്വദേശിയായ അലക്കു തൊഴിലാളി പ്രഭു ഉപയോഗിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങുന്നതും, ചെലവുകുറഞ്ഞതുമായ രീതിയായതുകൊണ്ട് നഗരത്തിലെ മിക്ക അലക്കു കമ്പനികളും ഈ രീതി സ്വീകരിച്ചു തുടങ്ങി കഴിഞ്ഞു.

ആദ്യം കല്‍ക്കരി ഉപയോഗിച്ചുകൊണ്ടാണ് തുണികള്‍ തേച്ചിരുന്നത്. എന്നാല്‍ തീപ്പൊരി കൊണ്ട് തുണികള്‍ നാശമാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നീടാണ് വ്യപകമായി വൈദ്യുതി ഉപയോഗിച്ചു കൊണ്ടുള്ള തേപ്പുപ്പെട്ടി ഉപയോഗിച്ച് തുടങ്ങിയത്. അപ്പോഴും ഇലക്ട്രിക്ക് ഷോക്കിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്‍.പിജി ഗ്യസ് ഉപയോഗിച്ചാണ് തുണികള്‍ തേയ്ക്കുന്നത് മറ്റു രീതികള്‍ വെച്ച് നോക്കുമ്പാള്‍ വളരെ പെട്ടെന്ന് തന്നെ തുണികള്‍ തേയ്ക്കാന്‍ ഗ്യാസ് സിലിന്‍ഡര്‍ ഉപയോഗിച്ച് കൊണ്ട് സാധിക്കും ചിലവും വളരെ കുറവാണ് കോയമ്പത്തൂര്‍ സ്വദേശി പ്രഭു പറയുന്നു.
 
അഞ്ച് കിലോ ഗ്യാസ് കൊണ്ട് 800 തുണികള്‍ തേയ്ക്കാന്‍ സാധിക്കും. എല്‍.പി.ജി ഗ്യാസ് സിലിന്‍ഡര്‍, ഗ്യാസ് അയണ്‍ ബോക്‌സ് എന്നിവയുടെ വില കുറയുകയാണെങ്കില്‍ ഈ പ്രദേശത്തെ എല്ലാവരും തന്നെ ഗ്യാസുകൊണ്ടുള്ള തേപ്പുപ്പെട്ടി തന്നെ ഉപയോഗിക്കുമെന്നും പ്രഭു പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി