ധനകാര്യം

ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ വീണ്ടും അവസരം; വില്‍പനയെക്കുറിച്ചും ഫോണിനെക്കുറിച്ചും അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

ചിലവുകുറഞ്ഞ ഫീച്ചര്‍ ഫോണായ ജിയോ ഫോണിന്റെ രണ്ടാം പതിപ്പായി അവതരിപ്പിച്ച ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ വീണ്ടും അവസരം. ആദ്യതവണ വില്‍പന തുടങ്ങി ഏകദേശം 40മിനിറ്റുകള്‍ കൊണ്ട് വിറ്റുതീര്‍ത്ത ഫോണ്‍ ഇന്ന് വീണ്ടും ഫഌഷ് സെയിലിന് എത്തുകയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് വില്‍പന ആരംഭിക്കുന്നത്. 2,999രൂപ മാത്രം വിലയുള്ള ഫോണ്‍ മൈ ജിയോ ആപ്പിലൂടെയോ ജിയോ വെബ്‌സൈറ്റ് വഴിയോ ഓര്‍ഡര്‍ ചെയ്യാനാകും. ആദ്യ തവണത്തേതുപോലെ എക്‌സ്‌ചേഞ്ച് ഓഫര്‍ സൗകര്യം ഇക്കുറി ഉണ്ടായിരിക്കില്ല. 

ജിയോ ഫോണ്‍2 ഉപഭോക്താക്കള്‍ക്കായി മൂന്ന് ഡാറ്റാ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 49രൂപ, 99രൂപ, 153രൂപ എന്നീ നിരക്കുകളിലാണ് ഡാറ്റാ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 28ദിവസത്തെ കാലാവധിയാണ് മൂന്ന് പ്ലാനുകള്‍ക്കും ലഭിക്കുക. 

യുട്യൂബ്, വാട്ട്‌സ്ആപ്, ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ് ജിയോ ഫോണ്‍2. ജിയോ ഫോണിനെ അപേക്ഷിച്ച് രണ്ടാം പതിപ്പില്‍ കൂടുതല്‍ മികച്ച ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. 512 എംബി റാമും, 4ജിബി സ്‌റ്റോറേജും ജിയോ ഫോണ്‍ 2 വില്‍ ഉണ്ട്. 128 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഫോണിനുണ്ട്. കായ് ഓപ്പറേറ്റിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 200എംഎഎച്ച് ബാറ്ററിയുമുണ്ട്. 2എംപി പിന്‍ ക്യാമറയും, സെല്‍ഫിക്കായി വിജിഎ ക്യാമറയും ഫോണിനുണ്ട്. 4ജിയും വോള്‍ട്ടും സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ രണ്ട് സിം ഉപയോഗിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു