ധനകാര്യം

ആണെന്നോ പെണ്ണെന്നോ മുന്‍വിധി വേണ്ടെന്നുവെച്ച് ഗൂഗിള്‍; ട്രാന്‍സ്ലേഷന്‍ സംവിധാനത്തില്‍ പുതിയ പരിഷ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ലിംഗവിവേചനം കുറയ്ക്കാന്‍ പുതിയ നടപടിയുമായി സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍. ഗൂഗിളിന്റെ ട്രാന്‍സ്ലേഷന്‍ ആപ്ലിക്കേഷനായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലാണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ പലപ്പോഴും പുരുഷ നാമങ്ങളാണ് ഉപയോഗിക്കപ്പെടുന്നതെന്ന വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍. 

'ഡോക്ടര്‍' എന്നത് പരിഭാഷപ്പെടുത്തുമ്പോള്‍ പുരുഷ വിശേഷണവും 'നേഴ്‌സ്' എന്നത് പരിഭാഷപ്പെടുത്തുമ്പോള്‍ സ്ത്രീ വിശേഷണവും ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഓട്ടോമാറ്റിക്കായി മുൻപ് ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പദങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള വിശേഷണങ്ങളായിരിക്കും ഗൂഗിള്‍ നല്‍കുക. ഉദ്ദാഹരണത്തിന് 'സര്‍ജന്‍' എന്ന വാക്ക് പരിഭാഷയ്ക്കായി നല്‍കിയാല്‍ രണ്ട് വിവരണമായിരിക്കും ഗൂഗിള്‍ നല്‍കുക.

നിലവില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഭാഷകളിലും ഇത് പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഗൂഗിള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

അമ്മയുടെ വഴിയെ സിനിമയിലേക്കെത്തിയ താരങ്ങൾ

ഇന്ത്യക്ക് നഷ്ടം; ഗുസ്തി താരം ദീപക് പുനിയക്ക് ഒളിംപിക്‌സ് യോഗ്യത ഇല്ല

അടുക്കള പരീക്ഷണം കിടുക്കി, ചിയ സീഡ് ചേർത്ത് സംഭാരം, ഇത് വേറെ ലെവൽ

'2014ല്‍ മോദിയില്‍ കണ്ടത് നര്‍മ്മവും ആത്മവിശ്വാസവും, ഇന്ന്...; ബിജെപി അധികാരത്തില്‍ വന്നാല്‍ സ്വേച്ഛാധിപത്യ പ്രവണത വര്‍ധിക്കും'